ചിരപുരാതനവും നൂറ്റാണ്ടുകൾ പഴക്കമുള്ളതും ഐതീഹ്യങ്ങളും നിറഞ്ഞ് നിൽക്കുന്നതുമായ ദേവി ചൈതന്യത്തിൻ്റെ പരകോടിയിൽ നിൽക്കുന്ന ദേവ ഭൂമിയാണ് തയ്യിൽ ഭഗവതി ക്ഷേത്രം.
ജഗത് മാതാവും ഉഗ്രരൂപിണിയുമായ വലിയ ഭഗവതി യാണ് പ്രധാന സങ്കല്പം. ഉപ ദൈവ സങ്കല്പങ്ങളായി ചെറിയ ഭഗവതി(പൊൻമകൾ), പൊൻമകൻ, കുട്ടിച്ചാത്തൻ,ഗുളികൻ, സങ്കല്പമായി കാരണവരുമുണ്ട്.
ശ്രീ മഹാദേവനിൽ നിന്ന് ഉദ്ഭവിച്ച് അസുര നിഗ്രഹാർത്ഥം പല പേരിലും, രൂപത്തിലും പ്രത്യക്ഷപ്പെട്ട ദേവിയാണ് - മൂകാസുരനെ വധിക്കാൻ മൂകാംബികയായിട്ടും, മഹിഷാസുരനെ വധിക്കാൻ മഹിഷാസുരമർദ്ദിനിയായട്ടും, ദാരികാസുരനെ വധിക്കാൻ കാളിയായിട്ടും പ്രത്യക്ഷപ്പെട്ട ദേവിയാണ് തയ്യിൽ ശ്രീ ഭഗവതി സങ്കല്പം.
തയ്യിൽ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവം മകരം 9 മുതൽ 15 വരെയാണ് ആഘോഷിക്കപ്പെടുന്നത്. ഉത്സവനാളിൽ വലിയ ഭഗവതി, ചെറിയ ഭഗവതി,പൊന്നിൻ, ഗുളികൻ, കുട്ടിച്ചാത്തൻ,കാരണവർ എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി വരുന്നു കൂടാതെ എല്ലാ മലയാള മാസ സംക്രമ ദിവസങ്ങളിൽ ഗണപതി പൂജ, കലശം, പ്രസാദ ഊട്ട് എന്നിവയും നടന്നു വരുന്നു.