പ്രത്യേക വഴിപാടുകൾ

● എല്ലാ മലയാള മാസത്തിന്റെയും ആദ്യ ദിനം അന്നദാനം നടത്തപ്പെടുന്നു.

● കുട്ടികൾ ഇല്ലാത്തവർക്ക് സന്താന പ്രാപ്തിക്കായി പ്രത്യേക വഴിപാടുകൾ ആവശ്യത്തിന് അനുസരിച്ച് നടത്തപ്പെടുന്നു.



മറ്റ് വഴിപാടുകളുടെ വിവരങ്ങൾ:

● നിറവിളക്ക് : ₹ 101.00 (വെളിച്ചെണ്ണയും തിരിയും കൊണ്ടുവരണം)
സംക്രമ ദിവസങ്ങളിൽ മാത്രം
● കലശം : ₹ 201
● പുഷ്‌പാഞ്‌ജലി : ₹ 20.00
● രക്തപുഷ്‌പാഞ്‌ജലി : ₹ 25.00
● സ്വയംവരാർച്ചന : ₹ 50.00
● നെയ്യ് വിളക്ക് : ₹ 50.00
● തേങ്ങ മുട്ട് : ₹ 10.00
● ഗണപതി ഹോമം : ₹ 300.00



● ചോറൂണ് : ₹ 101.00
● ഗുളികന് പന്തം : ₹ 51.00
● അന്നദാനം : ₹ 20,000.00

ഉത്സവദിവസങ്ങളിൽ മാത്രം
● അരിച്ചാർത്ത് വെള്ളാട്ടം : ₹ 1,750.00
● വെള്ളാട്ടം : ₹ 3,500.00



വഴിപാടുകളും അവയുടെ ഗുണങ്ങളും

ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളിൽ വഴിപാടുകൾ നടത്തി വരാറുള്ളത്. വഴിപാടുകൾ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവതിയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം.
വിവരങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക് / സമയം

ഉത്സവകാല ഓർമ്മകൾ

ശ്രീ തയ്യിൽ ഭഗവതി ക്ഷേത്രത്തിലെ കഴിഞ്ഞകാല ഉത്സവങ്ങളുടെ ഓർമ്മകൾ ചിത്രങ്ങളിലൂടെ...

ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ

അശോകൻ എൻ.കെ (സെക്രട്ടറി)
കുമാരൻ ടി.പി (പ്രസിഡന്റ്)
വിശ്വൻ ഇ (ഖജാൻജി)
സുധീഷ് ടി.കെ (ജോ. സെക്രട്ടറി)
മഹേഷ് ടി.എം (വൈ. പ്രസിഡന്റ്)

കമ്മിറ്റി അംഗങ്ങൾ
രിഥുൻ രവീന്ദ്രൻ
രാജൻ കെ.എം
നാണു എൻ.കെ
ഗോപാലൻ ടി
സനീഷ് എൻ.കെ
രാജൻ പിടികെ

ക്ഷേത്രത്തിന്റെ ലൊക്കേഷൻ

ക്ഷേത്രത്തിലേക്കുള്ള വഴി അറിയാത്ത ഭക്തർക്ക്, ഒഞ്ചിയം ശ്രീ തയ്യിൽ ഭഗവതി ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള ഗൂഗിൾ മാപ് ലൊക്കേഷൻ